പള്ളിയോടങ്ങള്ക്ക് ഗ്രാന്റ് വിതരണം ചെയ്തു
1281618
Monday, March 27, 2023 11:49 PM IST
ആറന്മുള: പഞ്ചായത്തിന്റെ 2022-23 വാര്ഷിക പദ്ധതിയുടെ ഭാഗമായി ഏഴു പളളിയോടങ്ങള്ക്കുള്ള ഗ്രാന്റ് വിതരണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്വഹിച്ചു. ജില്ലയില് ഹരിത വിദ്യാലയ പദവി നേടിയ ഇടയാറന്മുള എഎംഎംഎച്ച്എസ് സ്കൂളിനെ ചടങ്ങില് ആദരിച്ചു.
ഫോക്ക്ലോര് അക്കാഡമി അവാര്ഡ് നേടിയ വഞ്ചിപ്പാട്ട് കലാകാരന് സി.ആര്. വിജയന് നായര് ചൈത്രം, കൃഷി വകുപ്പിന്റെ ഇസ്രയേല് കാര്ഷിക പഠന യാത്രയില് പങ്കാളിയായ കര്ഷകന് സുനില്കുമാര്, കായിക രംഗത്ത് മികവ് തെളിയിച്ച കോട്ട സ്വദേശി ഉദയന് എന്നിവരെയും ചടങ്ങില് ആദരിച്ചു.
ആറന്മുള ക്ഷേത്രക്കടവിലും സത്രക്കടവിലും ഹൈമാസ്റ്റ് ലൈറ്റുകള് ഉടൻ സ്ഥാപിക്കുമെന്ന് എംപി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്. എസ്. കുമാര്, സെക്രട്ടറി ആര്. രാജേഷ്, പളളിയോട സേവാ സംഘം ഭാരവാഹികള്, പഞ്ചായത്ത് അംഗങ്ങള്, ഉദ്യോഗസ്ഥര്, സ്കൂള് ഭാരവാഹികള്, വിദ്യാര്ഥികള് തുടങ്ങിയവര് പങ്കെടുത്തു.