തദ്ദേശസ്ഥാപനങ്ങൾക്കു മുന്പിൽ യുഡിഎഫ്പ്രതിഷേധം നാളെ
1282139
Wednesday, March 29, 2023 10:37 PM IST
പത്തനംതിട്ട: വികസന പ്രവർത്തനങ്ങൾ സ്തംഭനത്തിലാക്കുകയും പദ്ധതി വിഹിതം വൈകിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരേ യുഡിഎഫ് നേതൃത്വത്തിൽ നാളെ പ്രതിഷേധദിനം ആചരിക്കും. തദ്ദേശസ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികൾ രാവിലെ പത്തു മുതൽ അതാത് പഞ്ചായത്ത്, നഗരസഭ ഓഫീസുകൾക്കു മുന്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കും.
ഒന്നിച്ചു നല്കേണ്ട പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു വീണ്ടും മൂന്നു ഗഡുക്കളായി വിഭജിച്ച് ആദ്യഭാഗം കഴിഞ്ഞ 18 നും രണ്ടാം ഭാഗം രണ്ടു ദിവസത്തിന് മുമ്പും മാത്രമാണ് നല്കിയത്. 31 ന് മുമ്പ് ചെലവഴിക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതേവരെ നല്കിയിട്ടില്ല. പൂര്ത്തിയാകാത്ത പദ്ധതികള് അടുത്ത വര്ഷത്തേക്ക് സ്പില് ഓവര് ചെയ്താലും ആ വര്ഷത്തെ തുകയില് നിന്നും പണം കണ്ടെത്തേണ്ടിവരും. ഇത് അടുത്ത വര്ഷത്തെ പദ്ധതിയെയും ബാധിക്കും. പണം നല്കാന് സര്ക്കാര് വൈകിയ സാഹചര്യത്തില് പദ്ധതികള് പൂര്ത്തിയാക്കാനുള്ള സമയം ഏപ്രില് 30 വരെ നീട്ടണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിസസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും യുഡിഎഫ് ജില്ലാ കണ്വീനര് എ. ഷംസുദ്ദീനും പറഞ്ഞു.