കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്പ്പെടുതതി നടപ്പിലാക്കിയ പിവിസി വാട്ടര്‍ടാങ്കിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ടി. പ്രദീപ്കുമാര്‍. സ്ഥിരംസമിതി അധ്യക്ഷരായ ശ്രീരേഖ ആര്. നായര്‍, വല്‍സല വാസു, മേഴ്സി ശാമുവേല്‍, വാര്‍ഡ് അംഗങ്ങളായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സജീവ് കെ. ഭാസ്കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്, പുരുഷോത്തമന് നായര്‍, സി.ആര്. സതീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.