അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​നി​താ ജോ​സും അ​ധ്യാ​പി​ക ഡോ. ​സി​സ്റ്റ​ര്‍ ലി​നോ മാ​ര്‍​ഗ​ര​റ്റും ഇ​ന്നു പ​ടി​യി​റ​ങ്ങും
Thursday, March 30, 2023 10:45 PM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍​നി​ന്നു പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​നി​താ ജോ​സും മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​സി​സ്റ്റ​ര്‍ ലി​നോ മാ​ര്‍​ഗ​ര​റ്റും ഇ​ന്നു പ​ടി​യി​റ​ങ്ങും. 1992ല്‍ ​കോ​ള​ജി​ലെ സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പി​ക​യാ​യി പ്ര​വേ​ശി​ച്ച ഡോ. ​അ​നി​ത 31 വ​ര്‍​ഷ​ത്തെ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​ത്.
വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​അ​നി​ത 2021 ഏ​പ്രി​ല്‍ ഒ​ന്നി​നാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ സ്ഥാ​ന​മേ​റ്റ​ത്. കോ​ള​ജി​ന്‍റെ 70 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ സ​ന്യാ​സി​നി​യ​ല്ലാ​ത്ത ആ​ദ്യ പ്രി​ന്‍​സി​പ്പ​ലെ​ന്ന ബ​ഹു​മ​തി​യും ഡോ. ​അ​നി​ത ജോ​സിനുണ്ട്.
ആ​ല​പ്പു​ഴ മ​ല​യി​ല്‍ പ​രേ​ത​നാ​യ എം.​ജെ. ജോ​സ​ഫ്-​മേ​രി ജോ​സ​ഫ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളും മ​ല്ല​പ്പ​ള്ളി വാ​ള​ക്കു​ഴി​യി​ല്‍ ഡോ. ​ജോ​ജി ചെ​റി​യാ​ന്‍റെ ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ള്‍: ഡോ. ​ക്രി​സ് ചെ​റി​യാ​ന്‍ ജോ​ജി എം​ഡി​എ​സ് (ദ​ന്തി​സ്റ്റ്), ജെ​സ് ജോ​സ​ഫ് ജോ​ജി (എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി).
2005ല്‍ ​മ​ല​യാ​ള വി​ഭാ​ഗ​ത്തി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി സേ​വ​നം ആ​രം​ഭി​ച്ച ഡോ. ​സി​സ്റ്റ​ര്‍ ലി​നോ മാ​ര്‍​ഗ​ര​റ്റ് പൊ​ട്ട​നാ​നി എ​സ്എ​ബി​എ​സ് 18 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. മൈ​ന്‍​ഡ് മാ​സ്റ്റ​റിം​ഗി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ ഈ ​സ​ന്യാ​സി​നി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ടീ​ച്ചിം​ഗ് ടീം ​അം​ഗ​വും പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വു​മാ​ണ്. അ​മ​ല​ഭ​വ​ന്‍, അ​സം​പ്ഷ​ന്‍ ഹോ​സ്റ്റ​ലു​ക​ളു​ടെ വാ​ര്‍​ഡ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യാ​കു​ന്ന​തി​നു​മു​മ്പ് സി​സ്റ്റ​ര്‍ ലി​നോ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് സ​ഹ​സ്ഥാ​പ​ക​ന്‍ തി​ട​നാ​ട് പൊ​ട്ട​നാ​നി പി.​സി. ജോ​സ​ഫി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​ളാ​ണ്.