ജില്ലയില്‍ പാഠപുസ്തക വിതരണം കുടുംബശ്രീയിലൂടെ
1283219
Saturday, April 1, 2023 10:49 PM IST
പത്തനംതിട്ട: 2023-24 അധ്യയനവര്‍ഷം സ്കൂള്‍കുട്ടികള്‍ക്കുള്ള പാഠപുസ്തകം അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ സ്കൂളുകളില്‍ എത്തിച്ചു കുട്ടികള്‍ക്കു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു.
പുസ്തകങ്ങളുടെ സോര്‍ട്ടിംഗും വിതരണവും തുടങ്ങി. മുഴുവന്‍ ചുമതലകളും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു കുടുംബശ്രീ നടപ്പാക്കുന്നു. 2023-24 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആർ. അജയകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ രേണുകാ ഭായിക്ക് നല്കി നിര്‍വഹിച്ചു.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.എ. ആരിയാ, ബുക്ക് ഹബ് ജീവനക്കാര്‍, ലോഡിംഗ് തൊഴിലാളി പ്രതിനിധികള്‍, സ്കൂള്‍ വിദ്യാര്‍ഥിനികള്‍, കെബിപിഎസ് പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.