വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1300127
Sunday, June 4, 2023 11:18 PM IST
റാന്നി: പുതുശേരിമലയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിനു സമീപത്തെ കിണറ്റില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.റാന്നി അങ്ങാടി അലങ്കാരത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന് മുഹമ്മദ് ആഷികിനെയാണ് (16) മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി എട്ടിന് ബന്ധുവീട്ടില്‍ പോകാനെന്നും പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നു പറയുന്നു. രാവിലെ കാണാത്തതിനേ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പുതുശേരിമലയിലെ ആള്‍ത്താമസം ഇല്ലാത്ത കിണറ്റില്‍ കണ്ടെത്തിയത്.
ഇടക്കുളം ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്് മുഹമ്മദ് ആഷിക്്. റാന്നിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു മൃതദേഹം പുറത്തെടുത്ത് റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.