പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 1.50 ല​ക്ഷം പി​ഴ​യും
Tuesday, June 6, 2023 10:48 PM IST
അ​ടൂ​ർ: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന ത​ട​വും1,50,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. കൊ​ടു​മ​ൺ ര​ണ്ടാം​കു​റ്റി അ​ന​ന്തു​ഭ​വ​നി​ൽ അ​നീ​ഷി (44)നെ​യാ​ണ് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജ് എ. ​സ​മീ​ർ ശി​ക്ഷി​ച്ച​ത്.
പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി വി​റ​കു​മാ​യി ന​ട​ന്നു പോ​ക​വേ പ്ര​തി ക​ട​ന്നു പി​ടി​ച്ച് അ​ടു​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ബ​ഹ​ളം വ​ച്ചപ്പോൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 2018ൽ ​കൊ​ടു​മ​ൺ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. കൊ​ടുമ​ൺ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ആ​ർ. രാ​ജീ​വ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​തി​ജീ​വി​ത പ​ട്ടി​ക​ജാ​തി, വ​ർ​ഗ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് ബോ​ധ്യം വ​ന്ന​തി​നേ തു​ട​ർ​ന്ന് അ​ന്ന​ത്തെ അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​യി​രു​ന്ന ആ​ർ. ജോ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ചാ​ർ​ജ് ഹാ​ജ​രാ​ക്കി​യ​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​സ്മി​ത ജോ​ൺ ഹാ​ജ​രാ​യ കേ​സി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ. പി​ഴ തു​ക അ​ട​ക്കാ​ത്ത​പ​ക്ഷം 18 മാ​സം കൂ​ടി അ​ധി​ക ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. ‌ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന വി​ധി ഉ​ള്ള​തി​നാ​ൽ അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ് മ​തി​യാ​കും.