ക​ര​ൾ മാ​റ്റി​വ​യ്ക്ക​ലി​നു കാ​ത്തി​ല്ല; മ​നോ​ജ് യാ​ത്ര​യാ​യി
Saturday, September 23, 2023 10:54 PM IST
വെ​ച്ചൂ​ച്ചി​റ: പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ണം ക​ണ്ടെ​ത്തി മ​നോ​ജി​ന്‍റെ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ലി​ന് വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് ഫ​ലം ക​ണ്ടി​ല്ല. ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കേ കൊ​ട്ടു​പ്പ​ള്ളി​യി​ൽ മ​നോ​ജ് (46) ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​നോ​ജി​ന് സ്വ​ന്തം അ​മ്മ​യു​ടെ​യോ ഭാ​ര്യ​യു​ടെ​യോ ക​ര​ൾ മാ​റ്റി​വ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​രു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നി​രി​ക്ക​വേ​യാ​ണ് പെ​ട്ടെ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​ത്.

റി​ട്ട​യേ​ഡ് പോ​സ്റ്റ്മാ​സ്റ്റ​ർ പ​രേ​ത​നാ​യ ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​നാ​ണ് മ​നോ​ജ്.