കുന്നന്താനം: കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി മണ്ഡലം സമ്മേളനവും, പാര്‍ട്ടി ഫണ്ട് കൂപ്പണ്‍ വിതരണവും സംസ്ഥാന കമ്മറ്റിയംഗം പ്രസാദ് കൊച്ചുപാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സന്തോഷ് തോമസിന്റെ അധ്യക്ഷതയില്‍ കേരള വനിത കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപക് മാമ്മന്‍ മത്തായി, കുന്നന്താനം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം മറിയാമ്മ തോമസ്, കേരള വനിത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിലി വര്‍ഗീസ്, ബേബിക്കുട്ടി കാഞ്ഞിരിത്താമണ്ണില്, പി.ആര്. ചന്ദ്രബാബു, രജനി ചന്ദ്രബാബു, സി.സി. സുകുമാരന്‍, അച്ചന്‍കുഞ്ഞ് തറയില്‍, ജീമോന്‍ തറയില്‍, മോഹന്‍ കോഴികുന്നത്ത്, സജി മേപ്രത്ത്, ജോണിക്കുട്ടി മേപ്രത്ത്, ബാബു കുര്യന്, ജോജോ ജോസഫ്, അനീഷ് തെരളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.