പത്തനംതിട്ട - മലനട കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
1441817
Sunday, August 4, 2024 3:45 AM IST
പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിന് തുടക്കം. യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു പുതിയ സര്‍വീസ്. പത്തനംതിട്ടയില്‍ നിന്ന് ദിവസവും ഉച്ചകഴിഞ്ഞ് 3.10നാണ് മലനടയിലേക്ക് സര്‍വീസ് ആരംഭിക്കുക. അടൂര്‍, മലനട, വഴി കരുനാഗപ്പള്ളിയില്‍ 5.25ന് എത്തും.
കരുനാഗപ്പള്ളിയില്‍നിന്ന് വൈകുന്നേരം 5.40ന് തിരിച്ച് മലനട, അടൂര്‍ വഴി രാത്രി 7.55ന് പത്തനംതിട്ടയിലും തുടര്‍ന്ന് രാത്രി ഒമ്പതിനാണ് മലനടയിലേക്ക് സ്റ്റേ സര്‍വീസായി പോകുന്നത്.
രാത്രി 10.45ന് മലനടയിലെത്തും. പിറ്റേന്നു രാവിലെ 5.50ന് മലനടയില്‍നിന്ന് തുടങ്ങുന്ന സര്‍വീസ് കരുനാഗപ്പള്ളിയില്‍ 6.40ന് എത്തും. 7.20ന് കരുനാഗപ്പള്ളിയില്‍നിന്ന് ചക്കുവള്ളി, മലനട, അടൂര്‍ വഴി പത്തനംതിട്ടയിലേക്ക്. 9.40ന് പത്തനംതിട്ടയില്‍.
തുടര്‍ന്ന് 11.40നും ഉച്ചയ്ക്ക് 1.25നും മലയാലപ്പുഴ വഴി തലച്ചിറയിലേക്കും സര്‍വീസ് നടത്തും. തിരികെ തലച്ചിറയില്‍നിന്ന് 12.30നും 2.10നും പത്തനംതിട്ടയിലേക്കും സര്‍വീസുണ്ടാകും.
മന്ത്രി കെ ബി ഗണേഷ്കുമാറും കെ.യു. ജനീഷ്കുമാര്‍ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും പുതിയ സര്‍വീസിന് വളരെ താത്പര്യമെടുത്തിരുന്നു. മലനട ഭാഗത്തേക്ക് നേരത്തെയുണ്ടായിരുന്ന സ്വകാര്യ ബസുകളില്‍ പലതും ഓട്ടം നിര്‍ത്തിയത് മേഖലയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.