കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന കേ​സി​ല്‍ അ​റ​സ്റ്റ്
Sunday, August 4, 2024 3:45 AM IST
അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. തു​വ​യൂ​ര്‍ തെ​ക്ക് നെ​ടും​കു​ന്ന് മ​ല​ന​ട നെ​ടി​യ​കാ​ലാ​യി​ല്‍ ര​തീ​ഷി​നെ​യാ​ണ് (35) ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​മ്പ​നാ​ട് കീ​ഴൂ​ട്ട്കാ​വ് ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി കു​ത്തി​തു​റ​ന്നാ​ണ് പ​ണം മോ​ഷ്ടി​ച്ച​ത്.


വെ​ള്ളി​യാ​ഴ്ച രാ​ത്രി 12-ന് ​സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നെ​ടും​കു​ന്ന് മ​ല​ന​ട ഭാ​ഗ​ത്തു​ക​ണ്ട ര​തീ​ഷി​നെ നാ​ട്ടു​കാ​രാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​തീ​ഷി​ന്‍റെ കൈ​യി​ല്‍​നി​ന്നും പ​ണം ക​ണ്ടെ​ത്തി.