പത്തനംതിട്ട: കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 78 ാം വാര്‍ഷികത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്ത്വത്തില്‍ ലഹരിക്കെതിരേ പ്രതിജ്ഞ കാന്പെയ്ൻ സംഘടിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് 12 നുരാവിലെ ഒന്‍പതിന് പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജില്‍ നടക്കുന്ന യോഗം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്യും. അന്നേദിവസം ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിക്കെതിരേ പ്രതിജ്ഞയെടുപ്പും ഉണ്ടാകും.