ലോ​റി​ക്കു പി​ന്നി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​ന് ദാ​രു​ണാ​ന്ത്യം
Wednesday, September 11, 2024 3:11 AM IST
ക​ട​മ്പ​നാ​ട്: ലോ​റി​യു​ടെ പി​ന്നി​ൽ കെ​ട്ടി​യി​ട്ട പോ​ത്തി​ന് ദാ​രു​ണാ​ന്ത്യം. ലോ​റി എ​ടു​ത്ത ഡ്രൈ​വ​ർ പോ​ത്തി​നെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​യ​ത​റി​യാ​തെ വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​ണ് കാ​ര​ണ​മാ​യ​ത്.

പോ​ത്തി​നെ ന​ടു​റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു വാ​ഹ​നം മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​റാ​ണ് വാ​ഹ​നം പോ​ത്തി​നെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യ​ത്. ക​ട​ന്പ​നാ​ട് ഗ​ണേ​ശ വി​ലാ​സം ഷാ​ജി വി​ലാ​സ​ത്തി​ൽ അ​ജി​യു​ടേ​താ​യി​രു​ന്നു പോ​ത്ത്. അ​ജി​യാ​ണ് പോ​ത്തി​നെ ലോ​റി​ക്കു പി​ന്നി​ൽ കെ​ട്ടി​യി​രു​ന്ന​ത്.


ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ എ​ത്തി​യ​പ്പോ​ൾ ക​യ​ർ റോ​ഡി​ലെ വൈ​ദ്യു​ത തൂ​ണി​ൽ കു​രു​ങ്ങി ക​യ​ർ പൊ​ട്ടി പോ​ത്ത് റോ​ഡി​ൽ വീ​ണു. റോ​ഡി​ലൂ​ടെ ഇ​ഴ​ഞ്ഞ് മു​റി​വേ​റ്റ പോ​ത്ത് ച​ത്തു. അ​ജി​യു​ടേ​താ​ണ് ലോ​റിയും. വാ​ഹ​നം സ്ഥി​ര​മാ​യി ഓ​ടി​ക്കു​ന്ന​തും അ​ജി​യാ​ണ്. ശാ​രീ​രി​കാ​സ്വ​ാസ്ഥ്യ​ങ്ങ​ളേ തു​ട​ർ​ന്ന് ഇ​ന്ന​ലെ മ​റ്റൊ​രു ഡ്രൈ​വ​റെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.