ദിശ പ്രദര്‍ശനം അറിവുത്സവമാക്കി കലഞ്ഞൂരിലെ വിദ്യാര്‍ഥിസംഘം
1459399
Monday, October 7, 2024 3:42 AM IST
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെയും നേതൃത്വത്തില്‍ തൃശൂരില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശക എക്സ്പോ "ദിശ'യില്‍ ജില്ലയില്‍നിന്നും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശ്രദ്ധേയമായി.
36 കുട്ടികളും മൂന്ന് രക്ഷിതാക്കളും നാല് അധ്യാപകരുമായി 43 പേരാണ് കലഞ്ഞൂര്‍ സ്കൂളില്‍നിന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എക്സ്പോ സന്ദര്‍ശിച്ചത്. മാര്‍ഗനിര്‍ദേശക ക്ലാസുകളും വിവിധ സ്റ്റാളുകളിലെ പുതിയ അറിവുകളുമായി ദിശ തങ്ങള്‍ക്ക് ഒരു വഴികാട്ടിയായെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പല്‍ എം. സക്കീന, അധ്യാപകരായ സജയന് ഓമല്ലൂര്‍, പ്രശാന്ത് കുമാര്‍ മല്ലപ്പള്ളി, ബിന്ദു ബി. ചന്ദ്രന്, ആരതി, ജയകുമാരി, കരിയര്‍ ക്ലബ് കണ്‍വീനര്‍മാരായ ശിവേക് അലന് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ കരിയര്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എഴുപതില്പരം സ്കൂളുകളില്‍നിന്നായി 350-ല്‍പരം കുട്ടികളും അധ്യാപകരും എക്സ്പോ സന്ദര്‍ശിച്ചു.