അടൂര്‍ ടൗണില്‍ പട്ടാപ്പകലും തെരുവുനായ്ക്കള്‍
1461341
Wednesday, October 16, 2024 3:09 AM IST
അടൂര്‍: അടൂര്‍ ടൗണില്‍ പട്ടാപ്പകല്‍ കൂട്ടത്തോടെ തെരുവുനായ്ക്കള്‍. വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും വിദ്യാര്‍ഥികളും തൊഴിലാളികളും സഞ്ചരിക്കുന്ന പാതയിലാണ് നായ്ക്കളുടെ വിളയാട്ടം. നിരവധിപ്പേരാണ് നായ്ക്കളുടെ ആക്രമണത്തിനു ടൗണ്‍ മേഖലയില്‍ വിധേയരായത്.
വാഹനത്തിരക്കുള്ള ജംഗ്ഷനിലാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ഇറങ്ങി നടക്കുന്നത്. വഴിയാത്രക്കാരുടെയോ വാഹനത്തിന്റെയോ ശ്രദ്ധ അല്പം തെറ്റിയാല്‍ നായയുടെ കടിയേല്‍ക്കും.
നഗരസഭയുടെ മൂക്കിനു താഴെയാണ് നായ്ക്കളുടെ വിളയാട്ടം. ഇവയെ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും ഇല്ല.