എ.എം. ആരിഫിന്റെ നിലപാട് സിപിഎം നിലപാടുതന്നെയെന്ന് ബിജെപി
1223948
Friday, September 23, 2022 10:31 PM IST
ആലപ്പുഴ: പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ എൻഐഎ നടത്തിയ റെയ്ഡ് ഏകപക്ഷീയമെന്നു പറഞ്ഞ എ.എം. ആരിഫ് എംപിയുടെ തീവ്രവാദബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്ന് ബിജെപി. ആരിഫിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷണം അനിവാര്യമാണ്.
ആരിഫിന്റെ തീവ്രവാദ അനുകൂല നിലപാട് ആലപ്പുഴയ്ക്കുതന്നെ നാണക്കേടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു. രാജ്യദ്രോഹികൾക്കു കുടപിടിക്കുന്ന സിപിഎമ്മിന് കനത്തവില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ദമ്പതീസംഗമം നാളെ
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 25ന് പാരീഷ് ഹാളിൽ നിറവ് എന്നപേരിൽ ദമ്പതീസംഗമം നടത്തും. ഉച്ചയ്ക്ക് 2.30ന് അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസഫ് മണവാളൻ ഉദ്ഘാടനം ചെയ്യും. പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ഷാജു ജോസഫ് അധ്യക്ഷത വഹിക്കും.
വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി ആമുഖ സന്ദേശം നൽകും. ജനറൽ കൺവീനർ വി.കെ. ജോർജ്, ജോസ് ആന്റണി എന്നിവർ പ്രസംഗിക്കും.