ക​ണ്ടി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം
Saturday, October 1, 2022 11:04 PM IST
മാ​വേ​ലി​ക്ക​ര : ക​ണ്ടി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നാളെമുതൽ അഞ്ചുവരെ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് എ. ​ന​ട​രാ​ജ​പി​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സം​ഗീ​ത സ​ദ​സ് അ​ര​ങ്ങേ​റ്റം.

നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സ​ദ​നം ഹ​രി​കു​മാ​റി​നെ ഈ​വ​ർ​ഷ​ത്തെ സു​വ​ർ​ണമു​ദ്ര പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. 10008 രൂ​പ കാ​ഷ് അ​വാ​ർ​ഡ്, ഫ​ല​കം, പ്ര​ശം​സാ​പ​ത്രം, അം​ഗ​വ​സ്ത്രം എ​ന്നി​വയട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മാ​വേ​ലി​ക്ക​ര ഗോ​പ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേരു​ന്ന യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മ​ധു ഇ​റ​വ​ങ്ക​ര ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​രം സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും. ആ​ർ.​മ​ഹാ​ദ​വ​ൻ, ഡോ.​ര​വി​ശ​ങ്ക​ർ, അ​ഡ്വ. എ​ൻ.​നാ​ഗേ​ന്ദ്ര മ​ണി, എ​സ്.​സ്മി​തി​ൻ, കെ.​പി.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്രസംഗിക്കും. മാ​വേ​ലി​ക്ക​ര ബാ​ല​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും എ​സ്. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ കൃ​ത​ജ്ഞ​ത​യും പ​റ​യും. 7.20 ന് ​ഡോ. സ​ദ​നം ഹ​രി​കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത സ​ദ​സ്.

വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ സം​ഗീ​ത വി​ദ്യാ​ർ​ത്ഥി​ക​ൾ, അ​മ​ച്വ​ർ സം​ഗി​തജ്ഞർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത​ധാ​ര. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ന്ദ​കി​ഷോ​ർ വ​ർ​മയു​ടെ മൃ​ദം​ഗ അ​ര​ങ്ങേ​റ്റം.