വ​ല്ല്യാ​റ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, December 2, 2022 10:45 PM IST
ചേ​ര്‍​ത്ത​ല: വ​ല്ല്യാ​റ സെന്‍റ് ഫ്രാ​ൻ​സിസ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സിസ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. പ​ള്ളി​പ്പു​റം ഫൊ​റോ​നാ വി​കാ​രി ഫാ.​ തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​പീ​റ്റ​ര്‍ കാ​ഞ്ഞി​ര​ക്കാ​ട്ടു​ക​രി നേ​തൃ​ത്വം ന​ല്കി. ഇ​ന്നു വേ​സ്പ​ര​ദി​നം. വൈ​കു​ന്നേ​രം 4.45ന് ​രൂ​പം വെ​ഞ്ച​രി​പ്പ്, തി​രി​വെ​ഞ്ച​രി​പ്പ്. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ലി​ന്‍റോ കാ​ട്ടു​പ​റ​മ്പി​ല്‍. സ​ന്ദേ​ശം-​ഫാ.​ ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി.
തു​ട​ര്‍​ന്ന് നൊ​വേ​ന, പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ്ര​ദ​ക്ഷി​ണം. നാ​ലി​നു തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ 10ന് തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​ എ​ബി​ന്‍ ചി​റ​യ്ക്ക​ല്‍. സ​ന്ദേ​ശം-​ഫാ.​ ചാ​ക്കോ കി​ലു​ക്ക​ന്‍. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.

കുരിശടിയിൽ തി​രു​നാ​ൾ

ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ തെ​ക്കെ കു​രി​ശ​ടി​യി​ൽ ഇ​ന്ന് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ല​ദീ​ഞ്ഞ്. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം-​ഫാ. ലി​ജോ​യ് വ​ട​ക്കും​ചേ​രി.