ബ​ന്ധു​വീ​ട്ടി​ൽ എത്തിയ വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Sunday, December 4, 2022 10:51 PM IST
അ​മ്പ​ല​പ്പു​ഴ: ബ​ന്ധു​വീ​ട്ടി​ൽ ച​ട​ങ്ങി​നെ​ത്തി​യ പ്ലസ് ടു വി​ദ്യാ​ർ​ഥി കു​ളി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു.​തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ മേ​ലെ​യി​ൽ സു​രേ​ഷ് ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര​ജ് (17) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം.
കു​ന്നു​മ്മ ത​ണ്ട​പ്ര​യി​ൽ ബ​ന്ധു മം​ഗ​ളാ​ന​ന്ദ​ന്‍റെ  ക​ള​ത്തി​ലെ വ​സ​തി​യി​ൽ ച​ട​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു സൂ​ര​ജ്.​ഇ​തി​നു ശേ​ഷം വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ത​ക​ഴി ഫ​യ​ർ​ഫോ​ഴ്സും ചേർന്ന് സൂരജിനെ ക​രയ്​ക്കെ​ത്തി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.​മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.