താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ സിലിണ്ടർ നൽകി നൈപുണ്യ കോളജ്
1261870
Tuesday, January 24, 2023 10:49 PM IST
ചേർത്തല: ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റ് നാഷണൽ സർവിസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ സിലിണ്ടറും അതിന്റെ അനുബന്ധ ഉപകരണങ്ങളും നല്കി. കോളജ് പ്രിൻസിപ്പൽ ഫാ. ബൈജു ജോർജ് പൊന്തേപിള്ളി ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ കുമാറിനു കൈമാറി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജി.രഞ്ജിത്, ഏലിക്കുട്ടി ജോൺ, ലിസി ടോമി, ശോഭ ജോഷി, വാർഡ് കൗൺസിലർ രാജശ്രീ ജ്യോതിഷ്, ലോ സെക്രട്ടറി സുനിൽകുമാർ, സ്റ്റോർ സുപ്രണ്ട് റെജി ജിയോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
യാത്രയയപ്പ് നല്കി
ആലപ്പുഴ: ഫിലിപ്പീൻസിലെ മനിലയിൽ 26, 27 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വെയ്സ്റ്റ് സിറ്റീസ് കോൺഫറൻസിൽ ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് പങ്കെടുക്കും. കോൺഫറൻസിൽ പങ്കെടുക്കുന്ന ചെയർപേഴ്സണ്‍ യാത്രയയപ്പ് നല്കി.
കോൺഫറൻസിൽ പങ്കെടുക്കാാൻ ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ 5 നഗരസഭകളിലൊന്നുമാണ് ആലപ്പുഴ. 92 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആയിര ത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഗയ ഏഷ്യ-പസഫിക് ആണ് സംഘാടകർ.
നഗരസഭ അങ്കണത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ചു. ബീനരമേശ്, ആര്. വിനിത, ബിന്ദുതോമസ്, കക്ഷിനേതാക്കളായ എം.ആര് പ്രേം, നസീര്‍ പുന്നക്കല്‍, എം.ജി സതീദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.