നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപയായി ഉയർത്തണം
1261878
Tuesday, January 24, 2023 10:49 PM IST
ആലപ്പുഴ: കേരള സിവിൽ സപ്ലൈസ് കോർപറേഷൻ മുഖാന്തരം സർക്കാർ സംഭരിക്കുന്ന നെല്ലിന്റെ വില കിലോഗ്രാമിന് 35 രൂപയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. അടുത്ത ബജറ്റിലേക്കുള്ള തയാറെടുപ്പുകൾ നടക്കുന്ന സന്ദർഭത്തിൽ നെൽകൃഷിക്കാരുടെ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിയ കർഷകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇ. ഷാബുദീൻ, ഹക്കിം മുഹമ്മദ് രാജാ, ജോ നെടുങ്ങാട്, എം.ഇ. ഉത്തമക്കുറുപ്പ്, ജോസ് ടി. പൂണിച്ചിറ എന്നിവർ പ്രസംഗിച്ചു.