കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധിക മരിച്ചു
1261882
Tuesday, January 24, 2023 10:53 PM IST
മാവേലിക്കര: വീട്ടു പറമ്പിലെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധിക പൊള്ളലേറ്റു മരിച്ചു. തെക്കേക്കര വരേണിക്കൽ കെ ജെ സദനത്തിൽ സരോജിനിയമ്മ (88) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. പതിവുപോലെ പറമ്പിലെ കരിയില തൂത്ത് കൂട്ടിയിടാൻ ഇറങ്ങിയതാണ് സരോജിനിയമ്മ.
കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടർന്ന് കരിയില കൂനയിലേക്ക് വീണതാണെന്ന് കരുതുന്നു. സംഭവ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. രാവിലെ സരോജിനിയമ്മയെ വീട്ടിൽ കാണാതിരുന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്. ഭർത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കൾ: പ്രസന്ന, നന്ദിനി. മരുമക്കൾ: പരേതനായ വിക്രമൻ പിള്ള, പവിത്രൻ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ബൈക്കപകടത്തിൽ
വീട്ടമ്മ മരിച്ചു
മാന്നാർ: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കാഞ്ഞിരുത്തുംമൂട്ടിൽ സ്നേഹാലയത്തിൽ നിർമല (51) യാണ് മരിച്ചത്. ഞായർ രാത്രി ഒമ്പതിന് കോയിക്കൽ മുക്കിനു സമീപം അമിതവേഗത്തിലെത്തിയ ബൈക്ക് നിർമല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
തലയിൽ മാരക മുറിവേറ്റ നിർമലയെ പരുമല സ്വകാര്യശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച മരിച്ചത്. ഭർത്താവ്: രഘുനാഥ്. മക്കൾ: സ്നേഹ, മേഘ. സംസ്ക്കാരം ഇന്ന്പകൽ 11ന് വീട്ടുവളപ്പിൽ. മാന്നാർ പോലീസ് മേൽനടപടി സ്വീകരിച്ചു.
കാൽനട യാത്രക്കാരൻ
ബൈക്കിടിച്ചു മരിച്ചു
അമ്പലപ്പുഴ: കാൽനട യാത്രക്കാരൻ ബൈക്കിടിച്ചു മരിച്ചു. ദേശീയപാതയിൽ പറവൂർ ജംഗ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അപകടം. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. പറവൂർ പുത്തൻപറമ്പിൽ മോഹൻദാസ് (57)ആണ് മരണപ്പെട്ടത്. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ. വാസന്തി. മക്കൾ. വിവേക് ദാസ്, വിമൽ ദാസ്.