സീവ്യൂ വാര്‍ഡ് ദേവാലയത്തില്‍ തിരുനാളിനു തുടക്കമായി
1262495
Friday, January 27, 2023 10:36 PM IST
ആലപ്പുഴ: സീവ്യൂ വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിനു തുടക്കമായി. ഫാ. ജോസ് ലാഡ് കോയില്‍പ്പറമ്പില്‍ കൊടി ഉയര്‍ത്തി. ഏഴിന് ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും ഫാ. ജോസ് ലാഡ് കോയില്‍പ്പറമ്പില്‍ വചനപ്രഘോഷണവും നടത്തി. ഇന്നു രാവിലെ ഏഴിന് പ്രഥമ ദിവ്യകാരണ്യ സ്വീകരണം. വൈകുന്നേരം 6.45ന് ഫാ. ജോസഫ് ഫെര്‍ണാണ്ടസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, വചനസന്ദേശം- ഫാ. ക്ലിന്റണ് ജെ. സാംസണ്. 29ന് പ്രധാന തിരുനാള്‍ ദിനം ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി. വചനപ്രഘോഷണം - ഫാ. ജോബിന് ജോസഫ്.