മ​ര​ത്തി​ൽനി​ന്ന് വീ​ണു മ​രി​ച്ച
Monday, January 30, 2023 10:13 PM IST
മാ​ന്നാ​ർ: പു​ളി പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ കു​മ​ര​പ്പ​ള്ളി തെ​ക്കേ​തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ(54)​ണ് മ​രി​ച്ച​ത്. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ ദി​വ​സം ബു​ധ​നൂ​ർ തോ​പ്പി​ൽ ച​ന്ത‌​യ്ക്കു സ​മീ​പം പു​ളി പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ടി​വി​ട്ട് നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മാ​വേ​ലി​ക്ക​ര ഗ​വ​ണ്മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഗീ​ത (മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്‌ 12-ാംവാ​ർ​സ് എ​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​ക്ക​ൾ: ഗീ​തു കൃ​ഷ്ണ, ഗൗ​രി കൃ​ഷ്ണ.
ആ​യു​ർ ധാ​ര ഉ​ദ്ഘാ​ട​നം ചെയ്തു
പെ​രി​ങ്ങ​ര: പി.​എ​ൻ. ന​മ്പൂ​തി​രി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ല​ന പ​ദ്ധ​തി​യാ​യ ആ​യു​ർ ധാ​ര​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ​എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.