കാരുണ്യസ്പർശം പദ്ധതിക്കു തുടക്കം
1263353
Monday, January 30, 2023 10:13 PM IST
മങ്കൊമ്പ്: കിഴക്കേ മിത്രക്കരി ഹോളി ഫാമിലി ഇടവകയിൽ കാരുണ്യസ്പർശം പദ്ധതിക്കു തുടക്കമായി. തോമസ് കെ. തോമസ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എംഎൽഎ കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വികാരി ഫാ. ലിജോ കുഴിപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.വി. പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, പഞ്ചായത്തംഗം ലിബിമോൾ മുട്ടുംപുറം, സാജു മഞ്ചേരിക്കളം എന്നിവർ പ്രസംഗിച്ചു. പദ്ധതിയിൽ സഹകാരികളായി സെന്റ് തോമസ് ഹോസ്പിറ്റലുമായി സഹകരിച്ച് കാൻസർ, കിഡ്നി രോഗികൾക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള സാമ്പത്തിക സഹായമാണ് ആദ്യമായി പദ്ധതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ അമ്പതിനായിരം രൂപയുടെ ചെക്ക് ചെത്തിപ്പുഴ ഹോസ്പിറ്റൽ ബർസാർ ഫാ. ജോഷി മുപ്പത്തിൽച്ചിറക്ക് ഫാ. ലിജോ കുഴുപ്പള്ളിൽ കൈമാറി.