അവാർഡ് ജേതാവിനെ ആദരിച്ചു
1264282
Thursday, February 2, 2023 10:34 PM IST
ആലപ്പുഴ: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന സഹോദരനെയും മറ്റു രണ്ടു പേരുടെയും ജീവൻ രക്ഷിച്ച കൈനടി എ.ജെ. ജോൺ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാഥി അതുൽ ബിനീഷിന് രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷ പഥക് അവാർഡിന് അർഹനായതിനെതുടർന്ന് ആലപ്പുഴ ബീച്ച് ക്ലബിന്റെയും ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിൽ ആദരിച്ചു. നീന്തൽ വശമില്ലാത്ത മൂവരും കയത്തിൽപ്പെട്ടപ്പോൾ സ്വന്തം ജീവൻ വകവയ്ക്കാതെ തോട്ടിലേക്ക് ചാടി സാഹസികമായി അതുൽ മൂവരുടെയും ജീവൻ രക്ഷിച്ചു. 2021 നവംബർ 25 നായിരുന്നു സംഭവം.
ജില്ലാ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. ആലപ്പി ബീച്ച് ക്ലബ് പ്രസിഡന്റ് വി.ജി. വിഷ്ണു. ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ, ടി.വി. മിനിമോൾ, കെ. നാസർ, വിമൽ പക്കി, രാജേഷ് രാജഗിരി, ഒ.വി. പ്രവീൺ, രമ്യ നമ്പൂതിരി, അനി ഹനീഫ് എന്നിവർ പ്രസംഗിച്ചു.