മയക്കുമരുന്ന് വിരുദ്ധ തെരുവ്; നാടകം സംഘടിപ്പിച്ച് റോട്ടറി ക്ലബ്
1264291
Thursday, February 2, 2023 10:37 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി മോചനം പദ്ധതി പ്രകാരം മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നു മുക്തി നേടുക എന്ന ഉദ്ദേശ്യത്തോടെ ഗവ. ഗേൾസ് ഹൈസ്കൂളിൽ തെരുവുനാടകവും ബോധവൽക്കരണ ക്ലാസും നടത്തി. റോട്ടറി ഡെപ്യൂട്ടി ഗവർണർ ടോമി ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി പ്രസിഡന്റ് ജോസ് ആറാത്തുംപളളി ആദ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഗോപിനാഥൻ നായർ, ലെഫ്റ്റനന്റ് ഗവർണർ ജോർജ് തോമസ്, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ രാജു ചാണ്ടി, മാത്യു ജോസഫ്, ജോൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഫൊറോന വാര്ഷികം
ചേര്ത്തല: വിമന്സ് വെല്ഫയര് സര്വീസസ് ഫൊറോന വാര്ഷികം മുട്ടം സെന്റ് മേരീസ് പാരീഷ് ഹാളില് അതിരൂപത ഡയറക്ടര് ഫാ. പോള് ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര് ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. ഷൈനി ഫ്രാന്സിസ് റിപ്പോര്ട്ട് അവതരിപ്പിച്ചു. ഫാ. ജോസ് പാലത്തിങ്കല്, ഫാ. ബോണി, ഫാ. സുരേഷ് മല്പ്പാന്, സിസ്റ്റര് റാണി മരിയ, ആനി ജേക്കബ്, ആലീസ് മാത്യു, ആലീസ് ഐസക്ക്, റൂബി സേവ്യര്, ഇത്തമ്മ കുര്യാക്കോസ് എന്നിവര് പ്രസംഗിച്ചു. ഫാ. ലിജോയ് വടക്കുംചേരി സമ്മാനദാനം നിര്വഹിച്ചു.