റേഷൻ വ്യാപാരികൾ ഇന്ന് ധർണ നടത്തും
1265081
Sunday, February 5, 2023 9:27 PM IST
മങ്കൊമ്പ്: റേഷൻ വിതരണ മേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് താലൂക്ക് സപ്ലൈ ഓഫീ സ് പടിക്കൽ ധർണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് ഉദ്ഘാടനം ചെയ്യും.
ചേർത്തല: കേരള സ്റ്റേറ്റ് റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ഇന്ന് ധർണ സമരം നടത്തും. കേരള ബജറ്റ് പ്രഖ്യാപനത്തിൽ റേഷൻ വ്യാപാരികൾക്ക് ഒരു പൈസ പോലും വകയിരുത്താഞ്ഞതിലും അസത്യപ്രചരണങ്ങൾ നടത്തുന്നതിനുമെതിരെയും പ്രതിഷേധിച്ചാണ് സമരം.
മ്യൂസിക് ആൻഡ് ഫുഡ്ഫെസ്റ്റിവൽ
പത്തുമുതൽ
ആലപ്പുഴ: ആലപ്പുഴയിലെ സംഗീതകലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ എലൈവ്, വൈഎംസിഎയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റിവലിന് പത്തു മുതൽ 12 വരെ ആലപ്പുഴ വൈഎംസിഎ ഹാളിൽ വൈകുന്നേരം ആറു മുതൽ നടക്കും.