കരുവാറ്റ സെന്റ് ജോസഫ് എൽപി സ്കൂളിൽ വാർഷികവും പഠനോത്സവവും നടത്തി
1278366
Friday, March 17, 2023 10:38 PM IST
കരുവാറ്റ: സെന്റ് ജോസഫ്സ് എൽപി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും ഇതൾ 2023-കരുവാറ്റ സെന്റ് ജോസഫ്സ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തി. രാവിലെ 10ന് സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് ഐ.എം. പതാക ഉയർത്തി. ഉച്ചയ്ക്ക് 1. 30ന് നടത്തിയ പഠനോത്സവം 2023 ഉദ്ഘാടനം ഗവ. ഹരിജൻ വെൽഫെയർ സ്കൂൾ ഹെഡ്മാസ്റ്റർ ഹാഷിം ജവാദ് നിർവഹിച്ചു. തുടർന്ന് രണ്ടിന് നടന്ന പൊതു സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ. ആന്റണി തേവാരി അധ്യക്ഷത വഹിച്ചു.
എടത്വ സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ഉദ്ഘാടനം ചെയ്തു. കലാ സന്ധ്യയുടെ ഉദ്ഘാടനം സിനിമ സീരിയൽ താരം കരുവാറ്റ ജയപ്രകാശ് നടത്തി. നിർമാണ പ്രവർത്തനങ്ങളുടെ ആശീർവാദവും ആധുനിക രീതിയിൽ നിർമിച്ച ശുചിമുറിയുടെ ഉദ്ഘാടനവും ഫാ. ആന്റണി തേവാരി നടത്തി.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്സി ഹോട്ടൽ മാനേജ്മെന്റിൽ രണ്ടാം റാങ്ക് നേടിയ അഖിൽ ദാസ്, അഗ്രികൾചറൽ എക്സ്റ്റൻഷനിൽ പിഎച്ച്ഡി നേടിയ എലിസബത്ത് ജോസ്, എൽഎസ്എസ് നേടിയ ആൻ മരിയ എന്നിവരെ ആദരിച്ചു. കരുവാറ്റ പഞ്ചായത്ത് മെമ്പർമാരായ ബേബി നീതു, മോഹൻകുമാർ, പിടിഎ. പ്രസിഡന്റ് എസ്. മനു, എംപിടി പ്രസിഡന്റ് ജിജി ചാക്കോ, സിസ്റ്റർ ജോസ്ലി എഫ്സിസി, വർഷ വർഗീസ്, മരിയ ആന്റോ, സിസ്റ്റർ അൻസു എഫ്സിസി , സിസ്റ്റർ എൽസീന എഫ്സിസി, ആശാമോൾ സി., മഹിമ സി.എസ്, സ്കൂൾ ലീഡർ അൽക്ക സന്തോഷ്, സ്കൂൾ സീനിയർ അസി. അഞ്ജലി ജോസഫ് എന്നിവർ പ്രസംഗിച്ചു.