സ്കൂൾ വാർഷികവും യാത്രയയപ്പും
1278686
Saturday, March 18, 2023 11:03 PM IST
അമ്പലപ്പുഴ: പുന്നപ്ര ഗവ. മുസ്ലിം എൽ പി സ്കൂൾ വാർഷികവും ഹെഡ്മാസ്റ്റർക്ക് യാത്രയയപ്പും നൽകി. സ്നേഹാദരവ് 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ശതാബ്ദി ആഘോഷ പ്രഖ്യാപനവും എംഎൽഎ നടത്തി. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എസ് എം സി ചെയർമാൻ കെ. യു. നിസാമുദ്ദീൻ അധ്യക്ഷനായി. സുധർമ ഭുവനചന്ദ്രൻ, എം ഷീജ, എൻ. കെ. ബിജുമോൻ, ശശികുമാർ ചേക്കാത്ര, റാണിഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.