സൂര്യാഘാതമേറ്റ് യുവാവിനു പരിക്ക്
1279119
Sunday, March 19, 2023 10:32 PM IST
എടത്വ: സൂര്യാഘാതമേറ്റ് യുവാവിനു പരിക്ക്. എടത്വ പഞ്ചായത്ത് ഏഴാം വാർഡ് കണ്ടത്തിൽ തകഴിയിൽ ജോമോന് (53) ആണ് സൂര്യാഘാതമേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് കറുകയിൽ പാലത്തിനു സമീപമുള്ള ഒരു വീട്ടിൽ പന്തൽ പണിയിൽ ഏർപ്പെട്ടിരുന്നതിനിടയിലായിരുന്നു അപകടം. പുറത്ത് പൊള്ളലേറ്റ ജോമോൻ എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.
ഭിന്നശേഷി കലാമേള
മാന്നാർ: പഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും നേതൃത്വത്തിൽ ആരവം-2023 എന്ന പേരിൽ ഭിന്നശേഷി കലാമേള കുന്നത്തൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്നു. ഭിന്നശേഷിക്കാരുടെ കായികവും കലാപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടന്ന കലാമേള പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.