സ്വർണാഭരണങ്ങളിൽ യൂണിക് ഐഡി നീട്ടിവയ്ക്കണമെന്ന്
1279979
Wednesday, March 22, 2023 10:52 PM IST
ആലപ്പുഴ: സ്വർണാഭരണങ്ങൾക്ക് രാജ്യവ്യാപകമായി നടപ്പിലാക്കേണ്ട ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ ഭാഗികമായി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സമയം അനുവദിച്ച് നടപടിക്കായി കേന്ദ്രസർക്കാരി നോട് ആവശ്യപ്പെടും. സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ ഹാൾമാർക്ക് യൂണിക് ഐഡി സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ ഇടുക്കിയെ ഒഴിവാക്കിയാണ് നിയമം ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചട്ടുള്ളതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എച്ച്യുഐഡി സംശയനിവാരണ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.