എടത്വ കോളജ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ, സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
1280274
Thursday, March 23, 2023 10:59 PM IST
എടത്വ: സെന്റ് അലോഷ്യസ് കോളജില് 34-ാമത് മാര് ആര്ച്ച്ബിഷപ്പ് കാവുകാട്ട് ആൻഡ് ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല് ഫുട്ബോള് ടൂര്ണമെന്റ് ഫൈനൽ, സെമിഫൈനൽ മത്സരങ്ങൾ ഇന്ന്.
കേരള, എംജി യൂണിവേഴ്സിറ്റികളിലെ വിവിധ കോളജുകള് തമ്മിലാണ് മത്സരം. ടൂർണമെന്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മദൻലാൽ വിശിഷ്ടാഥിതിയായിരുന്നു. രണ്ടാം ദിവസത്തെ മത്സരങ്ങൾ കോളജ് കൊമേഴ്സ് വിഭാഗം മേധാവി ജോഷി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തില് ഡിബി പമ്പ കോളജിനെ ചങ്ങനാശേരി എസ്ബി കോളജ് 3-0ന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില് ചെങ്ങന്നൂര് സെന്റ് ഗിറ്റ്സ് കോളജിനെ തേവര എസ്എച്ച് കോളജ് 1-0ന് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ ആലപ്പുഴ മെഡിക്കല് കോളജിനെ തുരുത്തിക്കാട് ബിഎഎം കോളജ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-1ന് പരാജയപ്പെടുത്തി.
ആദ്യ മത്സരം കോളജ് വൈസ് ചെയർപേഴ്സൺ സാന്ദ്ര രാജീവും രണ്ടാം മത്സരം കൊമേഴ്സ് വിഭാഗം മേധാവി ജോഷി ആൻഡ്രൂസും മൂന്നാം മത്സരത്തിൽ സ്പോർട്സ് സെക്രട്ടറി ഗുരുപ്രസാദും കളിക്കാരെ പരിചയപ്പെട്ടു. ഇന്നു രാവിലെ 7.30ന് ആദ്യ സെമിയിൽ ചങ്ങനാശേരി എസ്ബി കോളജും സെന്റ് പോൾസ് കോളജ് കളമശേരിയും തമ്മിലും 8.30ന് രണ്ടാം സെമിയിൽ തേവര എസ്എച്ച് കോളജും ബിഎ എം കോളജ് തുരുത്തിക്കാട് തമ്മിലും മത്സരം നടക്കും. വൈകുന്നേരം 3.30ന് ഫൈനൽ ഫൈനൽ മത്സരം നടക്കും. കോളജ് മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ സമ്മാനദാനം നിർവഹിക്കും.