തണ്ണീർപന്തൽ ആരംഭിച്ചു
1280876
Saturday, March 25, 2023 10:49 PM IST
ചേര്‍ത്തല: ചേർത്തല നഗരസഭ ദേവീക്ഷേത്രത്തിന് മുൻവശത്തുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ തണ്ണീർപന്തൽ ആരംഭിച്ചു. പൊള്ളുന്ന വേനൽച്ചൂടിൽ വഴിയാത്രക്കാർക്കടക്കം ആശ്വാസം പകരുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് ദാഹമകറ്റാൻ തണ്ണീർ പന്തലുകൾ ആരംഭിച്ചത്. കുടിവെള്ളത്തിന് പുറമേ നാരങ്ങാവെള്ളം, സംഭാരം, കുടിവെള്ളം, തണ്ണിമത്തൻ, ജ്യൂസ്, ഒ.ആർ.എസ് ലായനി മുതലായവയും തണ്ണീർ പന്തലിൽ ലഭിക്കും.
രാവിലെ പകൽ11 മുതൽ മൂന്നുവരെയാണ് വിതരണ സമയം. നഗരസഭാ കണ്ടിജന്റ് ജീവനക്കാരാണ് പന്തലിന് നേതൃത്വം നൽകുന്നത്. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു.