രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ മ​രു​ന്നുവി​ത​ര​ണ​വും ന​ട​ത്തി. യു​വ​ജ​ന ക​മ്മീ​ഷ​ൻ തൊ​ഴി​ൽമേ​ള സം​ഘ​ടി​പ്പി​ച്ചു
Sunday, March 26, 2023 10:26 PM IST
ആ​ല​പ്പു​ഴ: അ​ഭ്യ​സ്ത വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ മാ​ന്നാ​ർ നാ​യ​ർ​സ​മാ​ജം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തൊ​ഴി​ൽ മേ​ള ക​രി​യ​ർ എ​ക്സ്പോ 23 സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന​കാ​ര്യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന ക​മ്മീഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ചി​ന്താ ജെ​റോം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​പ​തി​ല​ധി​കം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്ത എ​ക്സ്പോ​യി​ൽ ഒ​ട്ടേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. യു​വ​ജ​ന ക​മ്മീഷ​ൻ ഈ ​മാ​സം സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്ത തൊ​ഴി​ൽ മേ​ള​യാ​ണി​ത്.
യു​വ​ജ​ന ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ ആ​ർ. രാ​ഹു​ൽ, പി.​എ. സ​മ​ദ്, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ പി.​ വ​ർ​ഗീസ്, മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ര​ത്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​ല, മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ബി. ​കെ. പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ എ​സ്. അ​മ്പി​ളി, നാ​യ​ർ സ​മാ​ജം ഹ​യ​ർ​ സെ​ക്ക​ൻഡറി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​മ​നോ​ജ്, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യിം​സ് ശാ​മു​വ​ൽ, അ​വ​ളി​ടം ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ ര​മ്യാ ര​മ​ണ​ൻ, ഗ്രീ​ൻ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ആ​ർ. ക​ണ്ണ​ൻ, യു​വ​ജ​ന ക​മ്മീഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ശ്യാം കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.