ഫ​യ​ർ ഓ​ഫീ​സ​ർ ഡ്യൂ​ട്ടി​ക്കി​ടെ മ​രി​ച്ചു
Monday, May 22, 2023 10:49 PM IST
ചെ​ങ്ങ​ന്നൂ​ർ: ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ പ​ള്ളി​ക്ക​ൽ പ​ഴ​കു​ളം ത​ട​ത്തി​ൽവി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു​മോ​ൻ (44) ആ​ണ് ഡ്യ​ട്ടി​ക്കി​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​വു​ക​യും ഉ​ട​ൻത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം അ​വി​ടെനി​ന്നു ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ന്നു. ഭാ​ര്യ: ജി​ഷ എ​സ്. ക​മാ​ൽ. മ​ക്ക​ൾ: ആ​ബി​ദ് മു​ഹ​മ്മ​ദ്, സൈ​ബ ബാ​നു.

ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് സ്രാ​ബി​ക്ക​ൽ ജോ​സ​ഫ് (മ​ണി -71) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​റ​മ്പി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഉ​ട​ൻ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് 10ന് ​ഇ​ട​ക്കൊ​ച്ചി സെമി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: ജി​ഷ, ജിം​സി, ജി​നു. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, നീ​തു.