പ​ര​സ്പ​രം പു​ക​ഴ്ത്തി മ​ന്ത്രി​യും എം​പി​യും; ആ​ശ്ച​ര്യ​പ്പെ​ട്ട് സ​ദ​സും അ​ണി​ക​ളും
Wednesday, May 31, 2023 10:52 PM IST
മാ​ന്നാ​ർ: മ​ന്ത്രി​യും എം​പി​യും പ​ര​സ്പ​രം പു​ക​ഴ്ത്തി പ്ര​സം​ഗി​ച്ച​ത് സ​ദ​സി​ലും വേ​ദി​യി​ലും ആ​ശ്ച​ര്യം പ​ട​ർ​ത്തി. മാ​ന്നാ​ർ സ​ബ്ട്ര​ഷ​റി​യു​ടെ ഉ​ദ്ഘാ​ട​നച്ചട​ങ്ങി​ലാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും പ​ര​സ്പ​രം പു​ക​ഴ്ത്തി സം​സാ​രി​ച്ച​ത്.
വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ എം​പി മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത നേ​താ​വാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന​ത്തി​ന്‍റെ പെ​രു​മ​ഴ​യാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​നി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സ​ജി ചെ​റി​യാ​നെ പു​ക​ഴ്ത്തു​ന്ന​ത് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് കൊ​ണ്ടാ​ണെ​ന്നും എം​പി കൂ​ട്ടി​ച്ചേർ​ത്തു. ഇ​തു മൂ​ല​മു​ണ്ടാ​കു​ന്ന രാ​ഷ്ട്രീ​യ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യും കെ​പിസി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എം​പി പ​റ​ഞ്ഞു. എ​ന്നാ​ൽ, ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കൂ​ടി​യ സ​ജി ചെ​റി​യാ​ൻ പു​ക​ഴ്ത്തി പ​റ​ഞ്ഞ​ത് അ​ണി​ക​ളി​ൽ അ​മ​ർ​ഷം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.