എടത്വ: നെല്ലുവില അവസാന കര്‍ഷകനു ലഭിക്കും വരെയും യുഡിഎഫ് സമരം നടത്തും. ഇപ്പോള്‍ ബാങ്കുകളുമായി ധാരണയായി എന്നു പറയുന്ന സര്‍ക്കാര്‍ കര്‍ഷകനു കടമായി നല്കുന്ന പണത്തിന്റെ പലിശ നല്കേണ്ടുന്ന ബാധ്യത കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൈകാര്യ ചെലവ് ഇപ്പോഴും 12 രൂപയാണ്.
ഈ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടു കൂടിയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി മൂന്നിന് താലൂക്ക് ഓഫീസ് പടിക്കല്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നതെന്നു യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ജോസഫ് ചേക്കോടന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ തങ്കച്ചന് വാഴെച്ചിറ, കെ. ഗോപകുമാര്‍, സി.വി. രാജീവ്, വി.കെ. സേവ്യര്‍, അലക്സ് മാത്യു. ജോസ് കോയിപ്പള്ളി, സാബു തോട്ടുങ്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.