ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി: വി​പു​ല​മാ​യ കൃ​ഷി​ക്കൊ​രു​ങ്ങി സി​പി​എം
Friday, June 9, 2023 11:15 PM IST
ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല​ത്ത് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​ത്പാ​ദ​നം ല​ക്ഷ്യംവ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളൊ​രു​ക്കാ​ൻ പി.​ കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന സം​യോ​ജി​ത കൃ​ഷി കാ​മ്പ​യി​ൻ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം വി.​ജി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ഓ​ണ​കാ​ല പ​ച്ച​ക്ക​റികൃ​ഷി​ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കും. പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ​ക്കു പു​റ​മേ പു​തു​ത​ല​മു​റ ക​ർ​ഷ​ക​രേ​യും ചേ​ർ​ത്ത് ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് രൂ​പം ന​ൽ​കി വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കും.
ഓ​ഗ​സ്റ്റ് 25 മു​ത​ൽ 28 വ​രെ ലോ​ക്ക​ൽ ത​ല​ങ്ങ​ൾവ​രെ വി​പു​ല​മാ​യ വി​പ​ണി സം​വി​ധാ​നം ഒ​രു​ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​പ​ണ​നകേ​ന്ദ്രം തു​റ​ക്കും.