റോ​ഡ് ന​ന്നാ​ക്കുന്നില്ല, പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​നം
Thursday, September 21, 2023 11:19 PM IST
മാ​ന്നാ​ർ: റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

കാ​രാ​ഴ്മാ ക്ഷേ​ത്രം-മ​ഠ​ത്തി​ൽ ക​ട​വ് റോ​ഡി​ന്‍റെ നി​ർ​മാണ​ത്തി​ന് അ​ലം​ഭാ​വം കാ​ട്ടു​ന്ന ക​രാ​റു​കാ​ര​നും കൂ​ട്ടുനി​ൽ​ക്കു​ന്ന ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കും എ​തി​രെ​യാ​ണ് ബി​ജെ​പി ചെ​ന്നി​ത്ത​ല കി​ഴ​ക്ക​ൻ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

കാ​രാ​ഴ്മ കി​ഴ​ക്കേ ആ​ൽ​ത്ത​റ ജംഗ്ഷ​നി​ൽനി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം കാ​രാ​ഴ്മ ജംഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റുക​ണ​ക്കി​ന് പ്ര​വ​ർത്ത​ക​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ പ്ര​ക​ട​നം ബി​ജെ​പി ചെ​ന്നി​ത്ത​ല കി​ഴ​ക്ക​ൻ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ര​ണ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ദീ​പാ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.