ഈ ​യു​ഗം സാഹിത്യ കൂ​ട്ടാ​യ്മ​ ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, September 23, 2023 11:34 PM IST
ഹ​രി​പ്പാ​ട്: ഈ ​യു​ഗം സാ​ഹി​ത്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ന​ട​ന്നു. മ​യൂ​ര സ​ന്ദേ​ശ​ത്തി​ന്‍റെ നാ​ട്ടി​ൽ കേ​ര​ള​വ​ർ​മ്മ വ​ലി​യ​കോ​യി ത​മ്പു​രാ​ന്‍റെ 109ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​വേ​ള​യി​ൽ അ​ന​ന്ത​പു​രം കൊ​ട്ടാ​ര​ത്തി​ൽ ത​മ്പു​രാ​ന്‍റെ സ്മ​ര​ണ​യ്ക്കു ശേ​ഷം ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ .​എം. രാ​ജു ഈ ​യു​ഗം സാ​ഹി​ത്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​വി​യും ത​ല​വ​ടി ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ.​ അ​രു​ൺ​കു​മാ​ർ എ​സ് ഹ​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​കു​ടും​ബാം​ഗം ര​വി​വ​ർ​മ്മ ഈ ​യു​ഗ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
ആ​ന​ന്ദ് പ​ട്ട​മ​ന തി​രു​മേ​നി , ക​രു​വാ​റ്റ വി​ശ്വ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, അ​നാ​മി​ക, കേ​ര​ള​വ​ർ​മ്മ, രാ​ഘ​വ വ​ർ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.