സായാഹ്ന ധർണ
1338214
Monday, September 25, 2023 9:44 PM IST
കായംകുളം: കായംകുളം പട്ടണത്തെ വൻമതിൽ കെട്ടി രണ്ടായി വിഭജിക്കുന്ന ദേശീയപാതാ നിർമാണം ഒഴിവാക്കി എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ തലത്തിലും ദേശീയപാതാ അഥോറിറ്റിയുമായും ചർച്ചകൾ നടക്കുകയും ഹൈക്കോടതിയിൽ നിയമ നടപടികൾ പുരോഗമിക്കുകയും ചെയ്യവേ അടിപ്പാതാ നിർമാണം ആരംഭിച്ചത് നിർത്തിവയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും വരെ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി സാഹായാഹ്ന ധർണ നടത്തി. കായംകുളത്തോട് നീതി പുലർത്താൻ ഭരണാധികാരികൾ ഇനിയും താമസിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ദിനേശ് ചന്ദന, കൗൺസിലർമാരായ കെ. പുഷ്പദാസ്, നവാസ് മുണ്ടകത്തിൽ, സന്തോഷ് വെളുത്തിടത്ത്, സജീവ്, കുഞ്ഞുമോൻ, താഹ വൈദ്യൻ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.