മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​ണ​മി​ല്ലാ​തെ ഒ​രു തു​റ​മു​ഖം
Sunday, August 4, 2024 1:21 AM IST
അന്പല​പ്പു​ഴ: ര​ണ്ടാം ഘ​ട്ട വി​ക​സ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി​യ​തോ​ടെ തോട്ടപ്പള്ളി തു​റ​മു​ഖം നോ​ക്കു​കു​ത്തി​യാ​യി മാ​റി​. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തു​റ​മു​ഖം കൊ​ണ്ട് ഒ​രു ഗു​ണ​വും കി​ട്ടാ​തെ​യാ​യി. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽനി​ന്ന് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച തു​റ​മു​ഖം കാ​ഴ്ച​വ​സ്തു​വാ​യി.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നുശേ​ഷ​വും ബോ​ട്ടു​ക​ൾ​ക്ക് തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​കേ​ണ്ട തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. പൊ​ഴി​മു​ഖം മ​ണ​ല​ടി​ഞ്ഞു ക​യ​റി​യ​തി​നാ​ൽ വ​ലി​യ ലയ്‌ലാൻഡ് വ​ള്ള​ങ്ങ​ൾ​ക്ക് തു​റ​മു​ഖ​ത്ത് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

വി​ക​സ​നം വ​ഴി​യി​ൽ

1987ൽ ​ഫി​ഷ് ലാ​ൻഡിംഗ് സെ​ന്‍ററാ​യാ​ണ് ഇ​തി​നു തു​ട​ക്ക​മാ​യ​ത്. 1991ൽ ​ഫി​ഷ് ലാ​ൻഡിംഗ് സെ​ന്‍റർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പി​ന്നീ​ട് 2004ൽ ​തു​റ​മു​ഖ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു. 2011ൽ ​തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ന്നു. 15 കോ​ടി​യോ​ളം രൂ​പ ഖ​ജ​നാ​വി​ൽനി​ന്ന് ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ ​ഹാ​ർ​ബ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി മൂന്നു വ​ർ​ഷം പി​ന്നി​ട്ട് 2014ൽ ​പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യി.

പൊ​ഴി​മു​ഖ​ത്ത് മ​ണ​ല​ടി​ഞ്ഞു ക​യ​റി തു​റ​മു​ഖ​ത്ത് മ​ണ​ൽ നി​റ​ഞ്ഞ​തോ​ടെ വ​ലി​യ വ​ള്ള​ങ്ങ​ൾ​ക്ക് തു​റ​മു​ഖ​ത്ത് ക​ട​ക്കാ​ൻ ക​ഴി​യാ​താ​യി. ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാന​ങ്ങ​ളു​മ​ല്ലാ​തെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാംഘ​ട്ട വി​ക​സ​നം എ​ങ്ങുമെത്തി​യി​ല്ല. പൊ​ഴി​മു​ഖ​ത്ത് അ​ടി​ഞ്ഞുകൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്യാ​ൻ തു​ട​ക്ക​ത്തി​ൽ ഐആ​ർഇ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പി​ന്നീ​ട് വി​വാ​ദ​മാ​യ ക​രി​മ​ണ​ൽ ഖ​ന​ന​വും തോ​ട്ട​പ്പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ചെ​റി​യ ഡി​സ്കോ വ​ള്ള​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​മു​ഖ​ത്ത് ക​ട​ക്കു​ന്ന​ത്. തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള നി​ർ​മാ​ണം ന​ട​ത്തി​യ​തി​ലൂ​ടെ ഖ​ജ​നാ​വി​ലെ കോ​ടി​ക​ളാ​ണ് പാ​ഴാ​യ​ത്.


ചെ​ന്നൈ ഐ​ഐ​ടി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ തു​റ​മു​ഖ​ത്തി​നാ​ണ് ഇ​പ്പോ​ൾ ഈ ​അ​വ​സ്ഥ. വെ​റും മ​ണ​ലൂ​റ്റ് കേ​ന്ദ്ര​മാ​യി മാ​ത്രം തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖം മാ​റി. ഇ​തോ​ടെ തു​റ​മു​ഖ​ത്തെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തിവ​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി. തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​യി മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തൊ​ന്നും യാ​ഥാ​ർ​ഥ്യമാ​യി​ല്ല.

200 ലയ്‌ലാൻഡ് വ​ള്ള​ങ്ങ​ക്ക് ക​ട​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് തു​റ​മു​ഖം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. എ​ന്നാ​ൽ, തു​റ​മു​ഖ​മാ​കെ മ​ണ​ല​ടി​ഞ്ഞ​തോ​ടെ വ​ലി​യ വ​ള്ള​ങ്ങ​ൾ​ക്ക് മ​റ്റ് തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​യി.

മാ​ലി​ന്യ​വും ദു​ർ​ഗ​ന്ധ​വും

മ​ണ​ല​ടി​ഞ്ഞു ക​യ​റാ​തി​രി​ക്കാ​ൻ വ​ട​ക്കു ഭാ​ഗ​ത്താ​രം​ഭിച്ച പു​ലി​മു​ട്ട് നി​ർ​മാ​ണ​വും ഇ​ഴ​ഞ്ഞുനീ​ങ്ങു​ക​യാ​ണ്. ഈ ​ട്രോ​ളിം​ഗ് നിരോധന കാ​ല​ത്തി​ൽ ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​കേ​ണ്ട തു​റ​മു​ഖ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ന്നു​പോ​കു​ന്ന തു​റ​മു​ഖ​ത്ത് പ്രാ​ഥ​മി​കാ​വ​ശ്യം നി​ർ​വ​ഹി​ക്കാ​ൻ ടോയ്‌ലറ്റു​ക​ളോ കു​ടി​വെ​ള്ള​ത്തി​നാ​യി പൈ​പ്പ് ക​ണ​ക്ഷ​നോ ഒ​ന്നു​മി​ല്ല.
ഓ​ട നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ലേ​ല ഹാ​ളി​ൽനി​ന്ന് ഉ​ൾ​പ്പെ​ടെ പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി നി​ക്ഷേ​പി​ക്കാ​ൻ യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നുശേ​ഷം തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ തു​റ​മു​ഖ പ​രി​സ​രം മാ​ലി​ന്യ​വും ദു​ർ​ഗ​ന്ധ​വും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മ​റ്റു പ​ല തു​റ​മു​ഖ​ങ്ങ​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​മ്പോ​ൾ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​സു​ഖം ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.