സിവിൽ സർവീസ് ട്രെയിനിംഗ് പൂർത്തിയായി
1274045
Saturday, March 4, 2023 12:24 AM IST
മണിമല: പിഎസ്സി മുതൽ ഐഎഎസ് വരെയുള്ള മത്സരപരീക്ഷകൾക്ക് എങ്ങനെ ചെറുപ്പം മുതൽ തയാറാകണമെന്നതിനുള്ള അന്തർദേശീയ നിലവാരത്തിലുള്ള ഒരു വർഷം നീണ്ട ഇൻസ്പെയർ എന്ന പേരിലുള്ള ട്രെയിനിംഗ് പരിപാടി മണിമല സെന്റ് ജോർജ് സ്കൂളിൽ പൂർത്തിയായി.
സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികൾക്കു സൗജന്യമായി പരിപാടി സ്പോണ്സർ ചെയ്തത് മണിമല എക്സിക്യൂട്ടിവ് ക്ലബാണ്. ലോകറിക്കാർഡ് ജേതാക്കൾ, ഐഎഎസ്, ഐപിഎസ്, മറ്റ് പ്രമുഖ വ്യക്തികളാണ് ക്ലാസ് നയിച്ചത്. കോഴ്സ് പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഈ മാസം അവസാനം അഡ്വക്കറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ നിർവഹിക്കുമെന്ന് എക്സിക്യൂട്ടീവ് ക്ലബ് സെക്രട്ടറി പ്രഫ. ജോസ് അഗസ്റ്റിൻ അറിയിച്ചു.