തോട്ടകം സഹ. ബാങ്ക് തെരഞ്ഞെടുപ്പ്: സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം
1436395
Monday, July 15, 2024 7:41 AM IST
തലയാഴം: തോട്ടകം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. അനുമോദന യോഗം എൽഡിഎഫ് നേതാവ് കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.ആർ. ശശി അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് നേതാക്കളായ കെ.കെ. രഞ്ജിത്ത്, കെ. രാധാകൃഷ്ണൻ നായർ, എം.ഡി. ബാബുരാജ്, പി.എസ്. പുഷ്കരൻ, കെ.എ. കാസ്ട്രോ എന്നിവർ പ്രസംഗിച്ചു.
സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികളായി മത്സരിച്ച പി.കെ. അശോകൻ, എം.ജെ. കൃഷ്ണകുമാർ, ജോളി കെ. വർഗീസ്, കെ.പി. നടരാജൻ, എം.ഡി. ബാബുരാജ്, പി.എസ്. മുരളീധരൻ,വി.എൻ. ഹരിയപ്പൻ, എം.ആർ. രാധാകുമാരി , സുശീല, കെ.വി. പ്രഭൻ, രമ്യ അജിമോൻ, എം.ആർ. ബോബി, പി.എ. അനുരാജ് എന്നിവരാണ് വിജയിച്ചത്.