മാര്‍ഗംകളി മത്സരം: എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി ജേതാക്കൾ
1438231
Monday, July 22, 2024 7:46 AM IST
പായിപ്പാട്: ലൂര്‍ദ് മാതാ ഇടവകയിലെ യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ പെണ്‍കുട്ടികള്‍ക്കായി മാര്‍ഗംകളി മത്സരം സംഘടിപ്പിച്ചു.
ഇടവകവികാരി ഫാ. ജോര്‍ജ് നൂഴായിത്തടം ഉദ്ഘാടനം ചെയ്തു. യുവദീപ്തി ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, തൃക്കൊടിത്താനം ഫൊറോനാ ഡയറക്ടര്‍ ഫാ. ബോണി ചോരേട്ട് എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക ഒന്നാം സ്ഥാനവും സെന്റ് മൈക്കിള്‍സ് ചര്‍ച്ച് തത്തംപള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.