സയൻസ് സിറ്റി ഉദ്ഘാടനം ജൂലൈ മൂന്നിന്; വീണ്ടും ഒരുക്കങ്ങൾ തുടങ്ങി
1569207
Sunday, June 22, 2025 1:36 AM IST
കുറവിലങ്ങാട്: സയൻസ് സിറ്റി ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വീണ്ടും തുടങ്ങി. കാലവർഷത്തെത്തുടർന്ന് മാറ്റിവച്ച ഉദ്ഘാടനം ജൂലൈ മൂന്നിന് നടത്താനാണ് തീരുമാനം.
ഉദ്ഘാടനം നിശ്ചയിച്ചതോടെ നാടാകെ പ്രചാരണബോർഡുകളുടെ ബഹളമായിരുന്നു. തീയതി മാറ്റിയതോടെ കൂറ്റൻ ബോർഡുകൾ പലതും മാറ്റി. ചെറിയ ബോർഡുകളൊക്കെ പഴയ തീയതിയുമായി ഇപ്പോഴും നിരത്തുകളിലുണ്ട്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി വിളിച്ചുചേർത്താണ് വീണ്ടും ആലോചനകൾ നടത്തിയത്. ത്രിതല പഞ്ചായത്തംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. യോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ അധ്യക്ഷത വഹിച്ചു.