ഈരാറ്റുപേട്ടയിൽ ഓപ്പൺ ജിം തുറന്നു
1569208
Sunday, June 22, 2025 1:36 AM IST
ഈരാറ്റുപേട്ട: നഗരസഭയിലെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഓപ്പൺ ജിം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.