രാമപുരം കോളജില്‍ കോണ്വൊക്കേഷന് സെറിമണി
1569209
Sunday, June 22, 2025 1:36 AM IST
രാമപുരം: മാര്‍ ആഗസ്തിനോസ് കോളജിലെ ഈ വര്‍ഷത്തെ കോണ്വൊക്കേഷന് സെറിമണി 25നു രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ ആമുഖ പ്രസംഗം നടത്തും.