യോഗ ദിനാചരണം
1569210
Sunday, June 22, 2025 1:36 AM IST
പാലാ: സെന്റ് തോമസ് കോളജിലെ എന്‍സിസി, നേവല്‍, ആര്‍മി യൂണിറ്റുകള്‍, അരുണാപുരം രാമകൃഷ്ണ മഠം, ഷിബ്സ് ബാഡ്മിന്റൺ അക്കാദമി സെന്റ് തോമസ് കോളജിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. അരുണാപുരം രാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി വീതസംഗാനന്ദ ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, എന്‍സിസി നേവല്‍ വിംഗ് യൂണിറ്റ് ഡോ. അനീഷ് സിറിയക്, എന്‍സിസി ആര്‍മി വിംഗ് യൂണിറ്റ് ക്യാപ്റ്റന്‍ ടോജോ ജോസഫ്, ഷിബ്സ് സ്കൂള്‍ ഓഫ് ബാഡ്മിന്റണ്‍ അക്കാദമിയിലെ കോച്ചുമാരായ സ്വതിനാഥ്, ജി. ഷിബു, പി.ആര്. രതീഷ്, എന്‍സിസി കേഡറ്റുകളായ കണ്ണന് ബി. നായര്‍, ആനന്ദ് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ എൻസിസിയുടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ലോക യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്ക് എൻസിസി പ്രോഗ്രാം ഓഫീസർ ലഫ്. ഡോ. ലൈജു വർഗീസ് നേതൃത്വം നൽകി. ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭൗതികശാസ്ത്രവും പ്രാണശാസ്ത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തുടർന്ന് യോഗ പരിശീലനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ. ആർ. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉഴവൂർ: ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. താലൂക്ക് ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾക്ക് ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു മെമന്റോ നൽകി. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.എം. തങ്കച്ചൻ മെമന്റോ സമ്മാനിച്ചു. ഡോ. പ്രീതി, ഡോ. അനുഷ ആർ. നായർ, സന്തോഷ് ടോം, കെ.സി. ജോണി, വി.സി. സിറിയക്, ബൈജു ജോൺ പുതിയിടത്തുചാലിൽ, പി.എൻ. രാമചന്ദ്രൻ, റോയ് ഫ്രാൻസിസ്, ബാബു കണിയാംപതിയിൽ, സണ്ണി വെട്ടുകല്ലേൽ, എസ്. സങ്കീർത്തന, പ്രീത സന്തോഷ്, ടി.എൻ. അനിൽ, അനിൽ കുമാർ, ഇ.ജി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ യോഗദിനം ആചരിച്ചു. യോഗാചാര്യന് സന്തോഷ് ടോം കുട്ടികള്‍ക്ക് ക്ലാസെടുക്കുകയും വിവിധ യോഗാസനങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ് ദിനാചരണത്തിനു നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, ഫാ. ജോമോന് മാത്യു പറമ്പിത്തടത്തില് പ്രസംഗിച്ചു.